Thursday, 17 November 2011

--കൂട്ടുകാരീ നിന്നോട് --

ക്ഷമിക്ക നീ ...
ഒന്നും പറയാത്തതല്ല;
വ്രണപ്പെടുന്ന നേരങ്ങളിലെല്ലാം
കൂട്ടുകാരീ നാവു പൊന്താറുണ്ട് ,
എങ്കിലും തോരുഷ്ണക്കാറ്റില്‍
സ്വയമുരുകിയോലിച്ചൊരു -
കവിതയ്ക്കായ് അടിവയറ് തീര്‍ക്കുന്നു ഞാന്‍....

എല്ലാം കേട്ട് കഴിഞ്ഞും
ചോദ്യശരങ്ങളില്‍
കുത്തിനിര്‍ത്തെന്നെ നീ...

ആത്മദുഖത്തിന്റെ വക്കുപൊട്ടിയ
കോപ്പക്കുള്ളില്‍ തുളുമ്പുന്ന -
മധുരവേദനകള്‍
ചോരയൊലിപ്പിച്ചു നീറ്റുന്നു
എന്റെ നേരങ്ങളെ .....

ക്ഷമിക്കുക നീ...
ധൃതിപ്പാടിലായിരുന്നു ഞാന്‍,
ചിന്തയില്‍ കുരുക്കിട്ട്
പിടഞ്ഞാടുന്ന എന്നെ
നാലാം കാലത്തിലേക്ക് തള്ളിവിടാനുള്ള
ധൃതിപ്പാടില്‍ ....
മാപ്പ് .... മാപ്പ് ..... ജാലകം

3 comments:

  1. നന്നായി സംവേദനം ചെയ്യുന്നു, ആ ഭാവം. ഇഷ്ടമായി.

    ReplyDelete
  2. ആത്മദുഖത്തിന്റെ വക്കുപൊട്ടിയ
    കോപ്പക്കുള്ളില്‍ തുളുമ്പുന്ന -
    മധുരവേദനകള്‍
    ചോരയൊലിപ്പിച്ചു നീറ്റുന്നു
    എന്‍റെ നേരങ്ങളെ .....

    ::::)))))

    ReplyDelete
  3. എല്ലാം കേട്ട് കഴിഞ്ഞും
    ചോദ്യശരങ്ങളില്‍
    കുത്തിനിര്‍ത്തെന്നെ നീ...
    ..............
    u r still safe in my inbox

    ReplyDelete