പത്മ ...
ആരാലും വായിക്കപ്പെടാതെ
ദ്രവിച്ചു തീര്‍ന്ന ഒരെഴുത്താണിത്തുമ്പില്‍
പൊള്ളിവിയര്‍ത്തവള്‍ .....
ഓരോ തിരയിളക്കങ്ങളിലും
കഥ പേറുന്നവള്‍ ......
പത്മ;
പതഞ്ഞു പൊങ്ങിയ
പത്മ;
ഒരു തിരയാണ്...
പതഞ്ഞു പൊങ്ങിയ
ഭൂഖണ്ഡങ്ങള്‍
വിസര്‍ജ്ജിച്ചതെല്ലാം
വിസര്‍ജ്ജിച്ചതെല്ലാം
ഓരോ മടക്കുകളിലും....
പത്മ
ഒരു തീവണ്ടി മരണം
സ്വപ്നം കാണുന്നു.....(രണ്ടു )
പത്മ
പത്മ
ഒരു തിരയാണ്....
നുരഞ്ഞുപൊന്തിയ ഗ്ലാസിലും
കുഴഞ്ഞ നാവിലും
കഥയായ്
കഥയായ്
അവള്‍ തിരയടിക്കുന്നു....
വികസിപ്പിച്ചാല്‍
തിരശീലയ്ക്കകം
തിരയടിക്കുമവള്‍ ......
പത്മ;
പത്മ;
ഒരു ത്രെഡാണ്...
റിസ്റ്റുവാച്ചുകെട്ടിയ
രോമാവൃതമായ
ആ കൈക്ക്
ഒരു തിരക്കഥയെഴുതാന്‍
എളുപ്പം.....
പത്മ...
ബാല്യം
കൌമാരം
യൗവനം
തിരയൊടുങ്ങാതെ
തിരയൊടുങ്ങാതെ
176 പേജില്‍
ഒരു തിരക്കഥ....
പത്മ.....
ദ്രവിച്ചുതീര്‍ന്ന ഒരെഴുത്താണിത്തുമ്പിലെ പൊള്ളിപ്പൊടിഞ്ഞ വിയര്‍പ്പില്‍നിന്നു കവിതയായും,കഥയായും, തിരക്കഥയായും വികസിച്ച പത്മ..
ReplyDeleteകവിത വളരെ ഇഷ്ടമായി..
ചെറിയ നൂലിഴകള്‍ വലിയ കരിമ്പടങ്ങളാകുന്നു, ഒരു നെയ്ത്തുകാരന്റെ കരവിരുതില്‍. ഇലാസ്തികതയുള്ള നൂലാണെങ്കില്‍ അല്പം കൂടി വലുതാക്കാം.
ReplyDeleteകവിത ഇഷ്ടമായി...
arthavathaaya kavitha....
ReplyDeletehttp://chirayilvinod.blogspot.com
പ്രിയ കാഴ്ചക്കാരി,
ReplyDeleteമഷി പുരണ്ട നിന്റെ ഇട്ടാവട്ടങ്ങള്‍ ഒന്ന് കണ്ടിരുന്നു.. :) ഇഷ്ടായി..
കയ്യൊപ്പ് ചാര്‍ത്തിയൊരു പകര്‍പ്പിനായി കാത്ത്,
-കാവ്യ.
ur great..ellam valare manoharnagl
ReplyDelete