Saturday, 28 July 2012

രണ്ടാമതൊരകമില്ലെനിക്കെന്റെ -
പ്രാണന്റെ നീറ്റലും ,പുഴുങ്ങലും
വെട്ടിപ്പിടിക്കലും, നിലയ്കാത്ത
രക്തസ്രാവങ്ങളും;
ഒഴുകിപ്പരക്കുന്നതും ,
കിതചൊടുങ്ങുന്നതും,
തിരയടിക്കുന്നതുമൊക്കയുമെന്റെയീ -
യൊറ്റയകങ്ങളില്‍ മാത്രം ......
ഞാന്‍ പെണ്ണ് ;
ഹൃദയത്തില്‍ കന്യാചര്‍മ്മമുളളവള്‍
ജാലകം

2 comments:

  1. പിന്നെ പാടരുത്:

    കപടലോകത്തിലാത്മാര്‍ത്ഥമായൊരു
    ഹൃദയമുണ്ടായതാണെന്‍ പരാജയം

    ReplyDelete
  2. 'ഞാന്‍ പെണ്ണ്‍, ഹൃദയത്തില്‍ കന്ന്യാ ചര്‍മ്മവുള്ളവള്' വളരെ ഇഷ്ടപ്പെട്ടു.
    കവിതയിലെ വരികളടുക്കിയതില്‍മാത്രം എന്തോ ഒരു അസ്വഭാവികത തോന്നി

    ReplyDelete