
അവളെ സ്നേഹിക്കാന്‍ വേണ്ടി മാത്രം
അവന്റെ ബാറ്ററികള്‍ ചാര്‍ജുചെയ്യപ്പെട്ടു,
അവളെ സ്നേഹിക്കാന്‍ വേണ്ടി മാത്രം
അവന്ടെ ഫോണ്‍ റീചാര്‍ജുകൂണപ്പകള്‍
രുചിയോടെ തിന്നു തീര്‍ത്തു.......
രാത്രികളെല്ലാം ഫോണ്‍ വെളിച്ചത്തില്‍
പകലുകളായ്;രാത്രി അര്‍ഥം വച്ച് ചിരിച്ചു.
സമയങ്ങള്‍ പായ്യാരങ്ങളില്‍
കുട്ടിക്കരണം മറിഞ്ഞു.
പെട്ടൊന്നൊരു പുലര്‍ച്ചെ
അവന്ടെ ബാറ്ററി ലോ...
ആര്‍ക്കാണ് ചെവി വേദന ആരംഭിച്ചത്...??? ...
അവളുടെ ചെവിയില്‍
അവന്ടെ ഫോണ്‍ പൊട്ടിത്തെറിച്ചു....
അവന്‍ രക്ഷപ്പെട്ടു പരിക്കില്ലാതെ,
അവള്‍ പക്ഷെ ചത്തില്ല;
വലതു ചെവിയും
ഇടതു ഹൃദയവും
അടിവയറും
ഇടയ്ക്കിടെ ചോര വാര്‍ന്നു.....
പിന്നെയും രണ്ടാഴ്ച,
"ചാര്‍ജറില്‍ തൂങ്ങിച്ചത്ത
പെണ്‍കുട്ടി"-യുടെ
ത്രില്ലിംഗ് സ്റ്റോറി ; ചര്‍ച്ചയില്‍
പങ്കെടുത്ത ഫോണ്‍ വിദഗ്ദ്ധനെ
ലൈനില്‍ തുടരാനനുവദിച്ചു
അവന്‍ അലസമായ്
ചാനലുമാറ്റി.......
" ഇവള്‍ കൃഷ്ണ
പ്രണയത്തിന്‍റെ ചരക്കു കപ്പലില്‍
വാണിഭം ചെയ്യപ്പെട്ടവള്‍
ആര്‍ദ്രതയുടെ ആഴങ്ങളില്‍ നിന്ന്
നിങ്ങള്‍ക്കെന്താ ഒരിക്കലെങ്കിലും
ഇവളെ പേര് ചൊല്ലി വിളിച്ചാല്‍ "
-കാഴ്ചക്കാരി-
