
പത്മ ...
ആരാലും വായിക്കപ്പെടാതെ
ദ്രവിച്ചു തീര്‍ന്ന ഒരെഴുത്താണിത്തുമ്പില്‍
പൊള്ളിവിയര്‍ത്തവള്‍ .....
ഓരോ തിരയിളക്കങ്ങളിലും
കഥ പേറുന്നവള്‍ ......
പത്മ;
പതഞ്ഞു പൊങ്ങിയ
പത്മ;
ഒരു തിരയാണ്...
പതഞ്ഞു പൊങ്ങിയ
ഭൂഖണ്ഡങ്ങള്‍
വിസര്‍ജ്ജിച്ചതെല്ലാം
വിസര്‍ജ്ജിച്ചതെല്ലാം
ഓരോ മടക്കുകളിലും....
പത്മ
ഒരു തീവണ്ടി മരണം
സ്വപ്നം കാണുന്നു.....(രണ്ടു )
പത്മ
പത്മ
ഒരു തിരയാണ്....
നുരഞ്ഞുപൊന്തിയ ഗ്ലാസിലും
കുഴഞ്ഞ നാവിലും
കഥയായ്
കഥയായ്
അവള്‍ തിരയടിക്കുന്നു....
വികസിപ്പിച്ചാല്‍
തിരശീലയ്ക്കകം
തിരയടിക്കുമവള്‍ ......
പത്മ;
പത്മ;
ഒരു ത്രെഡാണ്...
റിസ്റ്റുവാച്ചുകെട്ടിയ
രോമാവൃതമായ
ആ കൈക്ക്
ഒരു തിരക്കഥയെഴുതാന്‍
എളുപ്പം.....
പത്മ...
ബാല്യം
കൌമാരം
യൗവനം
തിരയൊടുങ്ങാതെ
തിരയൊടുങ്ങാതെ
176 പേജില്‍
ഒരു തിരക്കഥ....
പത്മ.....
