ഒരു ചാറ്റല്‍ മഴയുണ്ട് - എന്നില്‍
വന്നൊന്നു ചാറുമിത്തിരി നേരം.
വെയില്‍ വല നെയ്തങ്ങു കൊണ്ടുപോകും;
കാണാതെ പോകും മഴപ്പെയ്ത്ത്..
എങ്കിലും ഇടമഴപോലെ
പെയ്തുപെയ്തെന്നെ മുറിച്ചിട്ടുപോകും ...
കാത്തിരിപ്പാണ് ;
ഒരു മഴ
ഇടമുറിയതൊരു മഴ;
ഞാനൊരു കടലായ് മാറും -
വരെയൊരു മഴ .....
