കൃത്യം ആറരക്ക് പറമ്പിന്റെ മൂലക്കുള്ള മാവും കടന്നു
കുത്തനെയുള്ള ചരല്‍ നിറഞ്ഞ കുണ്ടനിടവഴിയിലൂടെ ഓരോട്ടമുണ്ട് തോട്ടിലേക്ക് ,
കൊഴിമോട്ടെടെ ആകൃതിയില്‍ കാപ്പി കളറില്‍ ചില്ലുപോലുള്ള ,
രാഘവന്‍ മാഷിന്റെ സോപ്പിന്റെ മണം വലിച്ചെടുക്കാനായിട്ട് ...
ഇലഞ്ഞി പൂക്കളുടെ മണമാണ് അന്നത്തെ എന്റെ കളികള്ക്കെല്ലാം,
കളികൂട്ടുകാരി ഷമീനക്കും...
കറുത്ത എല്ലിച്ച രൂപം രമോടിനായര്‍ ,
മൂപ്പര്‍ക്കെന്നും കള്ളിന്റെ മണമാണ് ...
കന്നുപൂട്ടുകാരന്‍ രാജേട്ടനും അയാളുടെ കാളകള്‍ക്കും
ചളിമണമാണ് ...
ആട്ടുംപാലിന്റെ ചൂരുള്ള മണമാണ് സരോജിനിയെച്ചിക്ക് ...
താഴത്തെ വീട്ടിലെ അറകള്‍ക്കും,
പുയ്യാപ്ലമാര്‍ക്കും ഗള്‍ഫ് മണമാണ് ...
കലണ്ടറിലെ ദേവിയുടെ മുഖമുള്ള ,
സാവിത്രി ചേച്ചിക്ക് മുല്ലപ്പൂവിന്റെ മണമാണ് ...
പക്ഷെ എത്ര ശ്രമിച്ചിട്ടും നിന്റെ മണം
അതെനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല ... - രേഷ്മ തോട്ടുങ്കല്‍
nannayitundu...iniyum ezhuthanam...bhavukangal...
ReplyDeletergds,
anil unnithan
bahrain
nalla ezhuthukal..ee comment elle postinum illathanu...reshma keep it up..pratheeshayode kathirikunnu orodivasavum
ReplyDelete