പേറ്റന്റ്
ഒരുമിച്ചു സ്വപ്നം കാണാന്‍ വേണ്ടിയായിരുന്നു
എന്റെ സര്‍ഗ്ഗങ്ങളെ ഞാന്‍ അണിയിച്ചൊരുക്കിയത്...
അവള്‍ അന്നെ പറഞ്ഞിരുന്നു
'അറിയുക ' എന്നാല്‍ അവസാനമാണെന്ന് ...
എന്നിട്ടും നിന്റെ സ്വപ്നങ്ങളെ തേടി
എന്റെ സര്‍ഗ്ഗങ്ങള്‍ ഇറങ്ങി പുറപ്പെട്ടത് ...
തിരിച്ചു വന്നപ്പോള്‍ എന്റെ സര്‍ഗ്ഗങ്ങള്‍
കൂടുതല്‍ പക്വമതിയായപ്പോള്‍ ,
മൗനം കൊണ്ട് കനം വച്ചപ്പോള്‍ ,
നിര്‍ത്താതെ പൂക്കളെ പറ്റി
പാടിയവള്‍ അവയെ മറന്നപ്പോള്‍ ...
നിന്റെ സ്വപ്നങ്ങളുടെ
പേറ്റന്റ് ഇല്ലാത്തതിനാല്‍
കൂടെ കഴിഞ്ഞ നാളുകളിലെല്ലാം
നിഷേധത്തിന്റെ മുറികളിലായിരുന്നു
എന്റെ ഉറക്കം ... - രേഷ്മ തോട്ടുങ്കല്‍
No comments:
Post a Comment