നീ ജീവിചിരുന്നാല്‍
പ്രതീക്ഷയുടെ ഒരു വെള്ളപ്പൊക്കം
എന്ടെ ഹൃദയം എന്നും കൊണ്ടുനടക്കും. . . .
എന്‍റെ സായന്തനങ്ങളില്‍ എന്നും
ചുവപ്പുരാശിയായ്
നിന്‍റെ അറിഞ്ഞിട്ടില്ലാത്ത സാമീപ്പ്യത്തെ,
ഞാന്‍ അറിഞ്ഞുകൊണ്ടിരിക്കും. . .
നീ ജീവിചിരുന്നാല്‍
ഈ തണുത്ത ഡിസംബറില്‍
നീ പോലുമറിയാതെ ഒരു വാക
എന്നില്‍ പൂക്കും. . .
ഉച്ചയ്ക്കുള്ള വെയിലില്‍
നിന്ടെ വിയര്‍പ്പിന്‍റെ മണവും;
പെട്ടന്ന് പെയ്ത മഴയില്‍
നിന്‍റെ കുളിരും ഞാന്‍ ഓര്‍ത്തു നോക്കും. . .
തിരക്കില്ലാത്ത ബുസ്സിലോറ്റ്യ്ക്കിരിക്കുമ്പോള്‍
ഞാന്‍ നിന്നെ ഒരു പാട്ടായ് കേട്ടിരിയ്ക്കും. . .
എന്‍റെ വീട്ടിലേക്കുളള ഇടവഴിയില്‍
എന്നെ മാത്രം കാത്തിരിക്കാറുള്ള
കാറ്റിന്‍റെ മൂളലില്‍
ജീവനെ നിന്‍റെ കാത്തിരിപ്പിന്‍റെ
മുഷിച്ചില്‍ ഞാന്‍ അറിയും. . .
ഇനിയുമേരെയുണ്ടെന്‍റെ ജീവനേ
നീ ജീവിചിരുന്നാലെനിക്കു. . . .
Beautiful...
ReplyDeleteനീ ജീവിചിരുന്നാല്‍
ReplyDeleteഈ തണുത്ത ഡിസംബറില്‍
നീ പോലുമറിയാതെ ഒരു വാക
എന്നില്‍ പൂക്കും. . .
nalla varikal..really superb ..hats off to you.
നീ ജീവിചിരുന്നാല്‍
ReplyDeleteപ്രതീക്ഷയുടെ ഒരു വെള്ളപ്പൊക്കം
എന്ടെ ഹൃദയം എന്നും കൊണ്ടുനടക്കും. . . .