ഒരു വേനലിന്റെ വരള്‍ച്ചയില്‍ ഉണങ്ങിയും
ഒരു മഴയുടെ നനവില്‍ തളിര്‍ത്തും
ഇന്നലെ വരെ നാട്ടുവഴിയില്‍
മുള്ളിന്‍ പൂക്കളുടെ മണമില്ലാത്ത ഓര്‍മ്മകള്‍ക്കുള്ളില്‍
ഉറങ്ങിയിരുന്നു എന്റെ പ്രണയം ....
ഇന്നിപ്പോള്‍
പാഞ്ഞു വന്ന ഒരു NH ന്റെ കുത്തേറ്റ്
പോസ്റ്റ്‌മോര്‍ട്ടം കാത്തുകിടക്കുകയാണ്
മുള്ളിന്‍ പൂക്കളും ഞാനും .... രേഷ്മ തോട്ടുങ്കല്‍
No comments:
Post a Comment