വേലി
അതിര്‍ത്തിയിലെ വെളുത്തചെമ്പരത്തികള്പെട്ടന്നായിരുന്നു ചോരചര്‍ദ്ദിച്ചത്.....
അങ്ങനെയാണ് ജാനുവും ദിവാകരനും
പറമ്പിന്‍റെ മൂലയിലെ
ചെമ്പരത്തിക്കാടുകള്‍
ഉപേക്ഷിച്ചു പോയത്.......
അതിര്‍ത്തിയിലെ പൂക്കള്‍
മുള്ളുവേലിയിലെ
നീറ്റലിലേയ്ക്ക് വഴിമാറി.....
ഉണ്ണിക്കുട്ടന്‍റെ ബോളുകളി
പറമ്പിനുള്ളിലേയ്കും......
വേലികള്‍ പിന്നെയും മാറിവന്നു.....
ജാനുവും ദിവാകരനും
എവിടെയൊക്കെയോ ഉള്ള
കസേരകളിലിരുന്നു
സെര്‍വറുകളെ ചീത്തപറഞ്ഞു
കിന്നരിക്കുന്നു....
ചെമ്പരത്തിയും, പിച്ചിയും
മുള്ളിന്പൂക്കളും
ഉണ്ണിക്കുട്ടന്‍റെ വാള്‍പേപ്പറുകളില്‍
വാടാതെ വെളുക്കെ
ചിരിക്കുന്നു.....
ഉണ്ണിക്കുട്ടന്‍റെ ബോള്‍
അപ്ഡേറ്റ് ചെയ്യാന്‍ മറന്ന
അപ്ളിക്കേഷനില്‍
കാറ്റോഴിഞ്ഞു കിടക്കുന്നു.........
super...
ReplyDelete:)
ReplyDeletenannaayittundu ...pls avoid word verification....it is difficult to post comment bcos of poor net ......
ReplyDelete