
പെയ്തുപോയ്...........
എന്‍റെ വീട് ഇരുട്ടില്‍ നനഞ്ഞൊലിച്ചു
നില്‍ക്കുന്നു.............
ഇറയത്ത് നിന്ന് ഇറ്റിവീഴുന്ന വെള്ളം
ഓട്ട വീണ അലൂമിനിബക്കറ്റില്‍
കച്ചേരി നടത്തുന്നു.........
വാതിലുകളില്ലാത്ത ജാലകങ്ങളിലൂടെ
അകത്തു പാറിയ ചിമ്മാനികളില്‍
അനിയത്തി പടം വരച്ചു കളിക്കുന്നു.........
തൊടിയില്‍ നനഞ്ഞുപോയ വിറകിനെക്കുറിച്ചു
അമ്മയ്ക്ക് വേവലാതി.........
ക്വാറികളെ ഉണര്‍ത്തുന്ന വെടിമരുന്നുകള്‍
മിണ്ടാതായതില്‍ അച്ഛന് പരിഭവം
മഴയോട്.................
മുറ്റത്ത് വീണു കിടക്കുന്ന
കിളിക്കൂട്....................
ഇനി ഒരു മഴ കൂടി വരാനിരിക്കുന്നു..............
