Monday 31 January 2011

എന്റെ വീട്ടിലെ മഴ. . . . . .

കൊമ്പും കുളംബുമായ്‌ ഒരു കൂറ്റന്‍ മഴമേഘം
പെയ്തുപോയ്‌...........
എന്‍റെ വീട് ഇരുട്ടില്‍ നനഞ്ഞൊലിച്ചു
നില്‍ക്കുന്നു.............
ഇറയത്ത് നിന്ന് ഇറ്റിവീഴുന്ന വെള്ളം
ഓട്ട വീണ അലൂമിനിബക്കറ്റില്‍
കച്ചേരി നടത്തുന്നു.........
വാതിലുകളില്ലാത്ത ജാലകങ്ങളിലൂടെ
അകത്തു പാറിയ ചിമ്മാനികളില്‍
അനിയത്തി പടം വരച്ചു കളിക്കുന്നു.........
തൊടിയില്‍ നനഞ്ഞുപോയ വിറകിനെക്കുറിച്ചു
അമ്മയ്ക്ക് വേവലാതി.........
ക്വാറികളെ ഉണര്‍ത്തുന്ന വെടിമരുന്നുകള്‍
മിണ്ടാതായതില്‍ അച്ഛന് പരിഭവം
മഴയോട്.................
മുറ്റത്ത് വീണു കിടക്കുന്ന
കിളിക്കൂട്....................
ഇനി ഒരു മഴ കൂടി വരാനിരിക്കുന്നു.............. ജാലകം

1 comment:

  1. രേഷ്മ,
    കവിതകളെപ്പറ്റി അഭിപ്രായം പറയാന്‍ ഞാനാളല്ല.
    രേഷ്മയുടെ കവിതകളെപ്പറ്റി അഭിപ്രായം പറയാതെ പോയാല്‍, ഞാനാരുമല്ലാതായിപ്പോവും... ഒന്നുമല്ലാതായിപ്പോവും...

    കാഴ്ചക്കാരിയിലെ പോസ്റ്റുകള്‍ പലതവണ വായിച്ചിട്ടുണ്ട് ഞാന്‍, അതിലുമേറെത്തവണ എന്തേ ഇയാള്‍ക്കിത്ര സങ്കടം
    എന്നുഞാന്‍ എന്നോടുതന്നെ ചോദിച്ചിട്ടുമുണ്ട്.
    അതെന്തുതന്നെയാണെങ്കിലും,
    സങ്കടങ്ങള്‍, ഒരു മഴകൊണ്ടൊന്നും ഒരു മഴക്കാലം ഒലിച്ചുപോയിട്ടില്ലെന്നുകരുതി, വഴിയില്‍ ഉപേക്ഷിച്ചുകളയുക...

    മനോഹരങ്ങളാണ് രേഷ്മയുടെ കവിതകള്‍, മനോഹരം എന്ന വാക്കിലെ ഓരോ അക്ഷരത്തോടും നീതിപുലര്‍ത്തും വിധം മനോഹരം...
    അക്ഷരങ്ങളുടെ നിധി എല്ലാവരുടെയും വലംകൈയ്യില്‍ ദൈവം വച്ചുതരാറില്ല... അതുകൊണ്ട്, ലോകം മുഴുവന്‍ കേള്‍ക്കുമാറുച്ചത്തില്‍ പാടുക...

    എഴുതുകയിനിയും,
    വാക്കിന്റെയിന്ദ്രജാലങ്ങള്‍ കൊണ്ടായിരം
    പൌര്‍ണ്ണമികള്‍ തീര്‍ത്തങ്ങനെ തിരുത്തുക
    കവിത തെളിവാര്‍ന്ന മനസ്സിന്റെ ഭാഷയെന്ന്

    ശ്യാം കൃഷ്ണ

    ReplyDelete