Thursday, 17 March 2011


പേര് സാമുവല്‍
പേര് സാമുവല്‍ .....
വയസ്സ് മുപ്പത്തിയാറ്......
അവിവാഹിതന്‍ ......
തൊഴില്‍ റിയലെസ്റ്റെറ്റ്......
അഥവാ ബ്രോക്കര്‍ .......
നാക്കുകൊണ്ടു കവിതയെഴുതും......
മണ്ണിന്‍റെ രാസഗുണം
മണത്തറിയും.........
ചെരിപ്പിടാറില്ല......
വാങ്ങുന്നവനെയും വില്‍ക്കുന്നവനെയും
ഒരുപോലെ ചതിയ്ക്കും......
കൂറ് തന്നോടുമാത്രം.....
ഇന്നലെ രാത്രി മരിച്ചു....
കരള്വീക്കവും, മൂത്രത്തില്‍ കല്ലും....
പേര് സാമുവല്‍ .......
വയസ്സ് ....... ജാലകം

3 comments:

 1. (ഒരു പാട് മണ്ണുണ്ടാകും!)
  കവിത ഇഷ്ടപ്പെട്ടു.

  ReplyDelete
 2. ഒടുക്കം ആറടി മണ്ണ് തന്നെ ശരണം..

  നല്ല വരികൾ
  ആശംസകൾ

  ReplyDelete