Friday 17 June 2011




അവളെ സ്നേഹിക്കാന്‍ വേണ്ടി മാത്രം
അവന്റെ ബാറ്ററികള്‍ ചാര്‍ജുചെയ്യപ്പെട്ടു,
അവളെ സ്നേഹിക്കാന്‍ വേണ്ടി മാത്രം
അവന്ടെ ഫോണ്‍ റീചാര്‍ജുകൂണപ്പകള്‍
രുചിയോടെ തിന്നു തീര്‍ത്തു.......
രാത്രികളെല്ലാം ഫോണ്‍ വെളിച്ചത്തില്‍
പകലുകളായ്‌;രാത്രി അര്‍ഥം വച്ച് ചിരിച്ചു.
സമയങ്ങള്‍ പായ്യാരങ്ങളില്‍
കുട്ടിക്കരണം മറിഞ്ഞു.

പെട്ടൊന്നൊരു പുലര്‍ച്ചെ
അവന്ടെ ബാറ്ററി ലോ...

ആര്‍ക്കാണ്‌ ചെവി വേദന ആരംഭിച്ചത്...??? ...

അവളുടെ ചെവിയില്‍
അവന്ടെ ഫോണ്‍ പൊട്ടിത്തെറിച്ചു....
അവന്‍ രക്ഷപ്പെട്ടു പരിക്കില്ലാതെ,
അവള്‍ പക്ഷെ ചത്തില്ല;
വലതു ചെവിയും
ഇടതു ഹൃദയവും
അടിവയറും
ഇടയ്ക്കിടെ ചോര വാര്‍ന്നു.....

പിന്നെയും രണ്ടാഴ്ച,
"ചാര്‍ജറില്‍ തൂങ്ങിച്ചത്ത
പെണ്‍കുട്ടി"-യുടെ
ത്രില്ലിംഗ് സ്റ്റോറി ; ചര്‍ച്ചയില്‍
പങ്കെടുത്ത ഫോണ്‍ വിദഗ്ദ്ധനെ
ലൈനില്‍ തുടരാനനുവദിച്ചു
അവന്‍ അലസമായ്‌
ചാനലുമാറ്റി.......

" ഇവള്‍ കൃഷ്ണ
പ്രണയത്തിന്‍റെ ചരക്കു കപ്പലില്‍
വാണിഭം ചെയ്യപ്പെട്ടവള്‍
ആര്‍ദ്രതയുടെ ആഴങ്ങളില്‍ നിന്ന്
നിങ്ങള്‍ക്കെന്താ ഒരിക്കലെങ്കിലും
ഇവളെ പേര് ചൊല്ലി വിളിച്ചാല്‍ "
-കാഴ്ചക്കാരി-
ജാലകം

6 comments:

  1. "ചാര്‍ജറില്‍ തൂങ്ങിച്ചത്ത
    പെണ്‍കുട്ടി"-യുടെ
    ത്രില്ലിംഗ് സ്റ്റോറി ; ചര്‍ച്ചയില്‍
    പങ്കെടുത്ത ഫോണ്‍ വിദഗ്ദ്ധനെ
    ലൈനില്‍ തുടരാനനുവദിച്ചു" --- athanu madhyama dharmmam....

    nannayittund....

    ReplyDelete
  2. പെട്ടൊന്നൊരു പുലര്‍ച്ചെ
    അവന്ടെ ബാറ്ററി ലോ...

    ആര്‍ക്കാണ്‌ ചെവി വേദന ആരംഭിച്ചത്...???

    പ്രജ്ഞയില്‍ ഒരു ഇടിമിന്നി...കവിത പൊള്ളുന്നു...മറന്നുകളയാനാവാത്ത തീവ്രമായ വരികള്‍.


    'ഇവള്‍ കൃഷ്ണ
    പ്രണയത്തിന്‍റെ ചരക്കു കപ്പലില്‍
    വാണിഭം ചെയ്യപ്പെട്ടവള്‍ '
    മനസിലായില്ല, എന്തിനാണ് കൃഷ്ണപ്രണയം പ്രണയത്തിന്റെ ചരക്കു കപ്പലില്‍ കയറ്റിയതെന്ന്.പ്രാസത്തിന് വേണ്ടിയായിരുന്നൊ ഈ സാഹസം...കവിതക്കും,കവിക്കും ആശംസകള്‍

    ReplyDelete
  3. പ്രണയത്തിന്‍റെ ചരക്കു കപ്പലില്‍
    വാണിഭം ചെയ്യപ്പെട്ടവള്‍

    varikalum vakkukalum vannayi vazhanghithudangi
    congratz....

    ReplyDelete
  4. സാമൂഹിക പ്രസക്തിയുള്ള കവിത ഹൃദയം തൊട്ട അഭിനന്ദനങ്ങള്‍

    ReplyDelete
  5. രേഷ്മയെ 'മൊബൈലിന്റെ നിശാസൌഹൃദസംഭാഷണങ്ങളുടെ ഗതിമാറ്റം തളര്‍ത്തുന്ന കൌമാരപ്രണയം' വല്ലാതെ അലട്ടുന്നതായി തോന്നുന്നു.
    പ്രണയത്തിന്‍റെ ചരക്കു കപ്പലില്‍ വാണിഭം ചെയ്യപ്പെടുന്ന, ഒരു ബാറ്റെറിയുടെ വേലിയിറക്കം ജീവനെത്തന്നെ അപായപ്പെടുത്തുന്ന അവസ്ഥയിലേക്ക് നമ്മുടെ കൌമാരപ്രായക്കാരെ കൊണ്ടുപോകുന്ന, മൊബൈലിന്റെ അനന്ത ദയനീയമായ കാഴ്ച അല്ലെങ്കില്‍ ചിത്രം ഈ രണ്ടു കവിതകളിലൂടെ തെളിഞ്ഞു കാണാം.

    നിന്‍റെ ഫോണില്‍ വ്യഭിചരിക്കപ്പെട്ടത്
    എന്‍റെ മനസ്സ്‌.......
    നിന്‍റെ കീപാടുകള്‍
    എന്‍റെ ചുണ്ടിലെ പുഴുക്കുത്തുകള്‍ ........
    ഒരു ബാറ്റെറിയുടെ വേലിയിറക്കം
    കൊണ്ടുപോയത്‌ എന്നെയും.......


    ആദ്യം എഴുതിയ മുകളിലത്തെ കവിതയിലെ തീ അണയാത്തതുകൊണ്ടാവാം അതിനു ശേഷം എഴുതിയ താഴത്തെ കവിതയിലും ആ തീ ആളിക്കത്തുന്നതായി കാണാം.


    അവളെ സ്നേഹിക്കാന്‍ വേണ്ടി മാത്രം
    അവന്റെ ബാറ്ററികള്‍ ചാര്‍ജുചെയ്യപ്പെട്ടു,
    അവളെ സ്നേഹിക്കാന്‍ വേണ്ടി മാത്രം
    അവന്ടെ ഫോണ്‍ റീചാര്‍ജുകൂണപ്പകള്‍
    രുചിയോടെ തിന്നു തീര്‍ത്തു.......
    രാത്രികളെല്ലാം ഫോണ്‍ വെളിച്ചത്തില്‍
    പകലുകളായ്‌;രാത്രി അര്‍ഥം വച്ച് ചിരിച്ചു.
    സമയങ്ങള്‍ പായ്യാരങ്ങളില്‍
    കുട്ടിക്കരണം മറിഞ്ഞു.

    പെട്ടൊന്നൊരു പുലര്‍ച്ചെ
    അവന്ടെ ബാറ്ററി ലോ...

    ആര്‍ക്കാണ്‌ ചെവി വേദന ആരംഭിച്ചത്...??? ...

    അവളുടെ ചെവിയില്‍
    അവന്ടെ ഫോണ്‍ പൊട്ടിത്തെറിച്ചു....
    അവന്‍ രക്ഷപ്പെട്ടു പരിക്കില്ലാതെ,
    അവള്‍ പക്ഷെ ചത്തില്ല;
    വലതു ചെവിയും
    ഇടതു ഹൃദയവും
    അടിവയറും
    ഇടയ്ക്കിടെ ചോര വാര്‍ന്നു.....

    പിന്നെയും രണ്ടാഴ്ച,
    "ചാര്‍ജറില്‍ തൂങ്ങിച്ചത്ത
    പെണ്‍കുട്ടി"-യുടെ
    ത്രില്ലിംഗ് സ്റ്റോറി ; ചര്‍ച്ചയില്‍
    പങ്കെടുത്ത ഫോണ്‍ വിദഗ്ദ്ധനെ
    ലൈനില്‍ തുടരാനനുവദിച്ചു
    അവന്‍ അലസമായ്‌
    ചാനലുമാറ്റി.......

    " ഇവള്‍ കൃഷ്ണ
    പ്രണയത്തിന്‍റെ ചരക്കു കപ്പലില്‍
    വാണിഭം ചെയ്യപ്പെട്ടവള്‍
    ആര്‍ദ്രതയുടെ ആഴങ്ങളില്‍ നിന്ന്
    നിങ്ങള്‍ക്കെന്താ ഒരിക്കലെങ്കിലും
    ഇവളെ പേര് ചൊല്ലി വിളിച്ചാല്‍ "


    രണ്ടു കവിതകളും രേഷ്മ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
    കൂടുതല്‍ നല്ല കവിതകള്‍ എഴുതാന്‍ സാധിക്കട്ടെ.
    എഴുത്തില്‍ ആശംസകള്‍....

    ReplyDelete
  6. " ഇവള്‍ കൃഷ്ണ
    പ്രണയത്തിന്‍റെ ചരക്കു കപ്പലില്‍
    വാണിഭം ചെയ്യപ്പെട്ടവള്‍
    ആര്‍ദ്രതയുടെ ആഴങ്ങളില്‍ നിന്ന്
    നിങ്ങള്‍ക്കെന്താ ഒരിക്കലെങ്കിലും
    ഇവളെ പേര് ചൊല്ലി വിളിച്ചാല്‍ "
    nannayi maashe .......nice one

    ReplyDelete