Thursday, 24 November 2011

---എന്‍റെ ഠ വട്ടത്തിലെ ആണുങ്ങള്‍ ----

തല നിറയെ എണ്ണതേച്ചു
മുടി പിറകോട്ടു പറ്റിച്ചു ചീകിയ
കറുത്തോരെലുമ്പന്‍ .....
ചെമ്പരത്തിക്കാടുകളോട് പ്രിയം;
കമ്മ്യൂണിസത്തോടും .......
തട്ടും തടയുമില്ലാതെ
തെളിവാര്‍ന്ന ഭാഷയില്‍
കഥപറയും

(ഈ കഥ പറച്ചില്‍ എനിക്കേറെ പ്രിയം; അവനെയും)

സ്ത്രീവിഷയത്തില്‍
ആളൊരു ബാലന്‍ കെ നായരല്ലെങ്കിലും
ചെറിയൊരു സുകുമാരനാണ് ...

ഇനി രണ്ടാമ‍ന്‍ ;
മസ്സില് പെരുപ്പിച്ചു പെരുപ്പിച്ചു
കയ്യും നെഞ്ചും മുഴച്ചുപോയൊരു
മൊഞ്ചന്‍ ,
മുള്ളിന്‍ പൂക്കളില്‍ പറന്ന്
നടക്കുന്ന തുമ്പിയെപോലാണ് ...
അപ്പൂപ്പന്‍ താടികളോടാനിഷ്ട്ടം .....
നിറങ്ങള്‍ക്ക് മണമുണ്ടാകുന്ന കാലം
സ്വപ്നം കണ്ടുറങ്ങും ...

(ഈ സ്വപ്‌നങ്ങള്‍ എനിക്ക് പ്രിയം; അവനെയും)

സ്ത്രീവിഷയത്തില്‍
ആള്‍ ഒരു കുഞ്ഞൂഞ്ഞാണ് .....

ഇനിയൊരാള്‍
അന്തര്‍മുഘനാണെന്നു സ്വയം ധരിക്കുന്നു ...
ചുരുട്ടിയ ദേശാഭിമാനിപത്രം
ഉണ്ടാകും കക്ഷത്ത്‌ എപ്പോഴും
വിദൂരതയില്‍ കണ്ണുനട്ടാണ് സംസാരം
ഇന്നിന്‍റെ സകലതും
രസിക്കും പങ്കിടും ....
രാത്രി വീട്ടില്‍ ഉത്തരത്തില്‍ -
ഉറികെട്ടി കുറെ ചോദ്യങ്ങളെ കാത്തുവയ്ക്കും .....
എന്നും അസ്വസ്ഥനത്രെ ....

(ഈ അസ്വസ്ഥതകളും
ആരെയോ ഓര്‍മിപ്പിക്കുന്ന മാനറിസങ്ങളും ;
എനിക്കിവന്‍ പ്രിയ്യപ്പെട്ടവന്‍ )

സ്ത്രീവിഷയത്തില്‍
ആളൊരു മമ്മൂട്ടിയാണ് ;
സദാചാരമൂല്യം മുറുകെപ്പിടിച്ചുകൊണ്ട്
കാമുകിയുടെ കണ്ണീരുപോലും
ചൂണ്ടുവിരല്‍ കൊണ്ടേ തൊടു ....

ഇനിയുള്ളവന്‍
വളരെ സാധാരണക്കാരന്‍
ബുദ്ധിജീവിജാഡ തൊട്ടുതീണ്ടാത്തവന്‍ ...
എപ്പോഴും ചുട്ടുപഴുത്ത പ്രണയം-
കൊണ്ടവളെ കാച്ചിയൊരുക്കും ...
ദിവസവും സ്വപ്നങ്ങളില്‍
വീടുകെട്ടും ; മഴപോലെ
സുന്ദരിയായൊരു പെണ്‍കുഞ്ഞിനെ
നോറ്റു നോറ്റിരിയ്കും ....

(പ്രിയതരമീ പ്രണയം ; എനിക്കിവനും )

സ്ത്രീവിഷയത്തില്‍
ആളൊരു നസീറാണ് ,
അവളുടെ നിതംബങ്ങള്‍
അയാളെ അങ്ങനെ തോന്നിപ്പിച്ചു .....

ഒരു കാര്യം ഉറപ്പാണ്‌
എന്റെ ഇട്ടാവട്ടത്തിലെ ആണുങ്ങളിലൊന്നും
ഒരു മുഴുവന്‍ ഗോവിന്ദചാമി
ഉണ്ടായിരുന്നില്ല ....ഭാഗ്യം ...... ജാലകം

14 comments:

 1. കൊള്ളാം.നന്നായിട്ടുണ്ട്.പക്ഷെ ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന അവസാനത്തെ ആള്‍ ആര്.

  ReplyDelete
 2. നല്ല കവിത.

  pls remove word verification

  ReplyDelete
 3. Reshma ''Kalakaumudi'' yil ezhuthaarundallo?..chila kavithakal njaan vaayichathaayi thonnunnu..

  ReplyDelete
 4. kavithayeppatti..
  ingane chinthikkunnavarude ennam kooduthalaanenkilum purathu parayunnavar kuravaanu....
  saahithyakaaril onnukil cut and dry purushavirodham..allenkil hardcore love-sick..
  thanks for the reality.. haha

  ReplyDelete
 5. purushavargathe njaramburogikalennu vilikkathe,pathariveezhunna oru asleela notathekurichupolum parayathe,kavithayavasanippichathilpinne thankal sthreevargathinte unnamanathinu yathnikkunna ezhuthukaril ninnu nishkaasithayayikkaanum ennu vijaarikkunnu...kavitha aswasam tharunnu,nannaayezhuthui..

  ReplyDelete
 6. Reshme.....Ithu kalakkeetto......nee kanda aa itta vattathile, pennungale pattiyum onnu ezhutho....??verum oru kauthukam...!!Adutha maasm nammal theeru manichittulla nammude swapnathilekku ..oru karuthutta krithi koodi...iniyum ezhuthanam....

  ReplyDelete
 7. kavithakallku itharathilulla vishayangalanu vendathu ennu thonunnu. varikalile kathapathrangal muzhuvan pennum pranayavum aavunnathinekkal sugamund vayikkaaan....

  ReplyDelete
 8. എന്നെ ചുറ്റിത്തിരിയുന്ന പെണ്‍കുട്ടി

  എനിക്കിന്നുമറിയില്ല ...........................
  ആദ്യമായ്‌ അവളെ കണ്ടതെന്നാണെന്ന് .....
  എവിടെ വച്ചാണെന്ന്........................
  ആള്‍ക്കൂട്ടത്തില്‍ വച്ചെന്നെ നോക്കി ചിരിച്ച പെണ്‍കുട്ടി
  എന്റെ ഓര്‍മ്മയില്‍ ഞാന്‍ പരതി
  എന്നിട്ടും എനിക്കറിയാന്‍ കഴിഞ്ഞില്ല
  പക്ഷേ ആ പുഞ്ചിരി .........................
  ദിനരാത്രങ്ങള്‍ കൊഴിഞ്ഞു വീണു
  കണ്ണുകള്‍ കഥ പറയാന്‍ തുടങ്ങി........
  ഒരുനാള്‍ എന്നോട് പറയാതവള്‍ പോയി
  നീണ്ട കാത്തിരിപ്പ്‌ .................
  ഇനി കാണാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും
  തിരക്ക് പിടിച്ചൊരു പ്രഭാതത്തില്‍
  വീണ്ടും അവളെന്റെ മുന്നിലെക്കൊടിയെത്തി
  ഒളിമങ്ങാത്ത പാല്പുഞ്ചിരിയുമായ്
  ദിനരാത്രങ്ങള്‍ വീണ്ടും കൊഴിഞ്ഞു വീണു
  ഇന്നവള്‍ എന്നോട് സംസാരിക്കുന്നു. ഞാനും
  എങ്കിലും ഒരു മറ ഞാനറിയുന്നു
  എന്നിട്ടും അവളുടെ നെറ്റിതടത്തിലെ
  പാതി മാഞ്ഞ ചന്ദനക്കുറിയില്‍
  ഞാനെന്റെ പേര് ചികഞ്ഞു
  ശുഭം

  ReplyDelete
 9. ഭാഗ്യവതി :) നന്നായിട്ടുണ്ട്

  ReplyDelete