
കീവായു- ഒരു പ്രതിഷേധസ്വരം
പനിയാണ്: എനിക്കിന്നു ലീവ് വേണം.
പരിശോധന,
മുടി പനിമണക്കുന്നില്ല
കണ്ണുകളില്‍ പനിത്തണുപ്പില്ല
തൊട്ടുനോക്കലില്‍
പനിയില്ലെന്നു വിധി വന്നു
ഒപ്പം ലീവ് ഇല്ലെന്നും;
തൊട്ടുനോക്കാന്‍ കഴിയാത്ത ഇടങ്ങളിലെ പനി
രോഗമോ, രോഗലക്ഷണമോ
അല്ല പോലും.
ലീവ് തരാന്‍ വകുപ്പില്ലെന്ന്...
കഴുവേറികള്‍ .....
പനിമണം,
പനിത്തണുപ്പ്
പനിക്കുളിര്
പനിമഴ
പനിചൂട്
ഇങ്ങനെ പനിവസന്തം
നിറഞ്ഞ എന്റെ
പനിയിടങ്ങളിലെക്ക്
താഴ്ത്തി വയ്ക്കുവാന്‍
ഒരു പനിമാപിനിയില്ലാത്താതെ-
ന്‍റെ തെറ്റാണോ?????
എനിക്ക് പനിക്കുന്നു.... ലീവ്.......
തലചൊറിഞ്ഞ് പരുങ്ങി
നിന്നിട്ടെന്തു കാര്യം,
വിരലഞ്ചിലും താരന്‍
അല്ലാതെന്ത്....
ഇളിച്ചു നിന്ന മുഖത്ത്
ഒരു പ്രതിക്ഷേധം
ഉരുണ്ടു കൂടി
താഴേയ്ക്കിറങ്ങി.....
ഒടുവിലൊരൊറ്റപൊട്ടല്‍
പ്രതിക്ഷേധം;
ഏമാന്റെ മുറിയില്‍
ഒരു കീവയുവിന്റെ സ്വരത്തില്‍ ....
തലചെരിച്ചു
ഇറങ്ങി നടന്നു
ശീതീകരിച്ചമുറിയിലേക്ക്.....