Saturday 11 August 2012

ഒരു ചാറ്റല്‍ മഴയുണ്ട് - എന്നില്‍
വന്നൊന്നു ചാറുമിത്തിരി നേരം.
വെയില്‍ വല നെയ്തങ്ങു കൊണ്ടുപോകും;
കാണാതെ പോകും മഴപ്പെയ്ത്ത്..
എങ്കിലും ഇടമഴപോലെ
പെയ്തുപെയ്തെന്നെ മുറിച്ചിട്ടുപോകും ...
കാത്തിരിപ്പാണ് ;
ഒരു മഴ
ഇടമുറിയതൊരു മഴ;
ഞാനൊരു കടലായ്‌ മാറും -
വരെയൊരു മഴ .....
ജാലകം

3 comments:

  1. ഇടം ചെറുതാക്കിയാല്‍ ചെറുതുള്ളിയ്ക്കും വന്‍കടലാകാം


    ആകെ നാലുവരിക്കവിത
    അതിന് രണ്ടുവാക്ക് കമന്റ്
    അതിന് ഏഴു വാക്ക് മേഡറേഷന്‍
    മലയാളഫോണ്ട് മാറ്റണം, വേര്‍ഡ് ടൈപ്പ് ചെയ്യണം
    തെറ്റിപ്പോയാല്‍ വീണ്ടുമൊരു സമസ്യ

    എന്തിനിതൊക്കെ? ഇതുവരെയാരും പറഞ്ഞുതന്നിട്ടില്ലെ?
    ഇനിയും വരുമ്പോള്‍ വേര്‍ഡ് വെരിഫികേഷനുണ്ടെങ്കില്‍
    “വരും, വായിക്കും, പോകും........നോ കമന്റ്സ്

    ReplyDelete
  2. കിടിലന്‍ രേഷ്മ..
    ആശംസിക്കുന്നു...
    കടലായി മാറാന്‍ ഒരു മഴ, സ്നേഹമഴ ...

    ReplyDelete
  3. കൊള്ളാം ഇഷ്ടപ്പെട്ടു വരികള്‍ :)

    ReplyDelete