Wednesday 7 November 2018


അവർ
വിഷം തുപ്പുന്നനേരങ്ങളിൽ
മരിച്ചുപോകുന്ന സ്നേഹം
ഉയിർക്കാൻ കാത്തിരിക്കുന്നു
നിരായുധയായൊരുവൾ...
ഭ്രാന്തിന്റെ നട്ടുച്ചകളിൽ
മാറാപ്പിൽ 'പുരു'വിനെയും പേറി
കുടിനീരുതേടി നിന്റെ മുന്നിൽ
ഞാൻ കിതച്ചെത്തും,
എനിക്‌ ഭ്രാന്തുകോറിയിടാനുള്ള
ചുമരായ്‌ നീ മാറുക.

(Nb -പുരു- യയാതിയുടെ പുത്രൻ.
യ്യൗവനം ദാനം നൽകിയവൻ.
പുരു-അകാലവാർദ്ധക്യം)

ജാലകം

3 comments:

  1. പൊറുതി മുട്ടിച്ചു കൊണ്ടേയിരിക്കുന്ന എഴുത്ത്.. ദാഹിച്ചു നാക്ക് നീട്ടി നിശ്ശബ്ദമായ് പിടയുന്ന കവിതയുടെ യവ്വനം.! എഴുതാതിരിക്കാൻ ആവാതിരിക്കുക തീർച്ചയായും നല്ല എഴുത്തുകാരിയുടെ അടയാളമാണ്.. അത് നെറ്റിയിൽ വീണു കിടക്കുന്ന ഒരു ചുരുൾ മുടിയിഴ പോലെ നിന്റെ എഴുത്തിനെ മനോഹരമാക്കുന്നു...

    ReplyDelete
  2. Casinos With Roulette and Casinos With Roulette
    If you 상주 출장안마 enjoy online gambling in the 경상북도 출장샵 US, you can be sure you'll 군포 출장샵 find 하남 출장안마 a good chance of playing with a casino 포항 출장안마 with great odds.

    ReplyDelete