ഭ്രാന്തിന്റെ പരിസരങ്ങളിലേയ്ക്
നീ കൈപിടിച്ചു കൊണ്ടുചെന്നാക്കുമെങ്കിൽ
എന്തിനാണു എനിക്കു ഭയം,
വഴിതെറ്റാതെ ചെന്നുചേരാം..
പക്ഷെ നീ കണ്മറയ്യും വരെ
നോക്കി നിൽക്കാതെ ,
മറഞ്ഞു നിൽക്കാൻ
പാതി ചാരിയ ഒരു വാതിൽ...
അവിടെ നിന്നാൽ
എനിക്കു കാണുവാൻ കഴിയണം
മനസ്സിന്റെ അടിത്തട്ടിൽ നിന്നു
ചങ്കോളമെത്തി തട്ടിനിൽക്കുന്ന
കനങ്ങൾക്കപ്പുറത്തുള്ള
അവസാനിക്കത്ത ശൂന്യത...
പ്രണയത്തിന്റെ പരൽമീനുകൾക്കും
ഭ്രാന്തിന്റെ ഉന്മാദതിമിംഗലങ്ങൾക്കും ശേഷം
നിനക്കറിയാൻ പറ്റാത്ത ചിലതുണ്ട്
എന്റെ കണ്ണുകളിൽ...
കാഴ്ചകൾ പേറാത്ത
ഇരുട്ടിലേയ്കു തുറക്കുന്നു ഞാൻ.

Super ayittund👌👌
ReplyDeleteNice
ReplyDeleteThis comment has been removed by the author.
ReplyDeleteNice
ReplyDeleteഭ്രാന്തിനെ പ്രണയിച്ച പെണ്മനസ്സിനു ഒരു തട്ടം നിറയെ ചായക്കൂട്ടുകൾ നൽകുന്നു; അണിഞ്ഞിരിക്കുന്ന പീത വസ്ത്രത്തെ ഉന്മാദത്തിന്റെ ഉയരങ്ങളിൽ കൊണ്ടു ചേർക്കുവാൻ
ReplyDelete