Saturday, 24 March 2018

വിയർത്തുകുളിച്ചെത്തിയവന്റെ
അന്തികളിൽ അസ്വസ്തതകളുടെ
കഴുമരങ്ങൾ തൂങ്ങിയാടുന്നു.
ഭൂമിയിലിടമില്ലാതെ പരക്കം പായുന്ന
തെരുവു പട്ടിയെപ്പോലെ
അവൻ മോങ്ങിക്കൊണ്ടിരിക്കുന്നു.
പകൽ ഇരുട്ടിനേക്കാൾ ഭയാനകമാണു.
വെട്ടിപ്പിടിക്കലിന്റെ, സ്വാർത്തതയുടെ
പടയൊരുക്കങ്ങൾ,
കുതന്ത്രങ്ങൾ,
‌എല്ലാം ഒരു ഞാണിന്മേൽ കളി.
രാത്രികളിൽ പട്ടികളെപ്പോലെ
തോറ്റവനും ജയിച്ചവനും;
പക്ഷേ, ഇരുട്ടു ഒരു മറയാണു
ഹാ! ആശ്വസിക്കാം.
ജാലകം

1 comment:

  1. വളരെ നന്നായിരിക്കുന്നു. ഇനിയും ഇതിനെക്കാള്‍ കേമമായത് പ്രതീക്ഷിക്കുന്നു. https://skpkadhakal.blogspot.com/

    ReplyDelete