എന്റെ ഫ്രെയിമുകള്‍
നിറയെ ശവം നാറികളാണ്
ഭൂമിയില്‍ ചിരിക്കാന്‍
മറന്നു പോയ പൂവുകള്‍ ...
വൃത്തങ്ങളും അലങ്കാരങ്ങളും ഇല്ലാതെ
കുറെ ബിംബങ്ങളെ വീണുകിട്ടി
ചേര്‍ത്ത് വച്ച് കവിതയെഴുതി ഞാന്‍ ...
സാഹിത്യ അക്കാദമികള്‍
നിറഞ്ഞ സ്നേഹം തന്നു...
ശവം നാറികള്‍ ശ്രദിക്കപെട്ടു...
അടുത്തരാത്രി വെറുതെ
ഒന്നിറങ്ങിച്ചെന്നു...
എന്റെ ഫ്രെയിമിലേക്ക്
ഒരിക്കല്‍ പോലും എന്നെ
നോക്കാതിരുന്ന ശവം നാറികള്‍
അന്നാദ്യമായി എന്നെ നോക്കി
പേരറിയാത്ത ഏതോ വികാരത്തോടെ,
തീഷ്ണമായ ഒരു വേദനയില്‍
ഞാന്‍ പിടഞ്ഞുപോയി...
ഞാന്‍ കത്തിച്ചു കളയുന്നു എന്റെ ഈ കവിത...രേഷ്മ തോട്ടുങ്കല്‍
Tuesday, 26 October 2010
Monday, 25 October 2010
ഓര്‍മ്മകളുടെ ചര്‍ദിലില്‍ ചവിട്ടി നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി....
ചിന്തകള്‍ അര്‍ബുദമായിവന്ന് എന്നും വേദനിപ്പിക്കും....
കുത്തിവയ്ക്കാന്‍ മറന്നതുകൊണ്ട് മനസ്സ് പോളിയോ ബാധിച്ച് തളര്‍ച്ചയിലാണ്, ഓടിപ്പോകാന്‍ ഗതിയില്ലാതെ...
എങ്കിലും പാടും എന്നും, പ്രതിഷേധത്തിന്റെ രോദനം, കളഞ്ഞു പോയ എന്തോ ഓര്‍ത്ത്.... രേഷ്മ തോട്ടുങ്കല്‍

Sunday, 24 October 2010
ഗന്ധര്‍വന്മാര്‍ 2010
Sunday, 17 October 2010
എന്നും ഒറ്റയാണ് എവിടെയും.....
കടുത്ത ചായം തേച്ച വീടുകള്‍ക്ക് ജാലകങ്ങളില്ല.....
ഉടുപ്പിനു തീ പിടിക്കും, തീപ്പെട്ടിയും ഗ്യാസും തമ്മിലുള്ള പ്രണയത്തില്‍ ... ഓര്‍മ്മകള്‍ കത്തി നശിക്കണം,
നിറങ്ങള്കപ്പുറമുള്ള നിറമില്ലയ്മയില്‍ ഒരിടം വേണമെനിക്ക് .....
എങ്കിലും പുറത്തെ മാവ് എന്നും പൂത്തുതന്നെയിരിക്കണം..... രേഷ്മ തോട്ടുങ്കല്‍

Subscribe to:
Posts (Atom)