ഓര്‍മ്മകളുടെ ചര്‍ദിലില്‍ ചവിട്ടി നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി....
ചിന്തകള്‍ അര്‍ബുദമായിവന്ന് എന്നും വേദനിപ്പിക്കും....
കുത്തിവയ്ക്കാന്‍ മറന്നതുകൊണ്ട് മനസ്സ് പോളിയോ ബാധിച്ച് തളര്‍ച്ചയിലാണ്, ഓടിപ്പോകാന്‍ ഗതിയില്ലാതെ...
എങ്കിലും പാടും എന്നും, പ്രതിഷേധത്തിന്റെ രോദനം, കളഞ്ഞു പോയ എന്തോ ഓര്‍ത്ത്.... രേഷ്മ തോട്ടുങ്കല്‍
No comments:
Post a Comment