എന്റെ ഫ്രെയിമുകള്‍
നിറയെ ശവം നാറികളാണ്
ഭൂമിയില്‍ ചിരിക്കാന്‍
മറന്നു പോയ പൂവുകള്‍ ...
വൃത്തങ്ങളും അലങ്കാരങ്ങളും ഇല്ലാതെ
കുറെ ബിംബങ്ങളെ വീണുകിട്ടി
ചേര്‍ത്ത് വച്ച് കവിതയെഴുതി ഞാന്‍ ...
സാഹിത്യ അക്കാദമികള്‍
നിറഞ്ഞ സ്നേഹം തന്നു...
ശവം നാറികള്‍ ശ്രദിക്കപെട്ടു...
അടുത്തരാത്രി വെറുതെ
ഒന്നിറങ്ങിച്ചെന്നു...
എന്റെ ഫ്രെയിമിലേക്ക്
ഒരിക്കല്‍ പോലും എന്നെ
നോക്കാതിരുന്ന ശവം നാറികള്‍
അന്നാദ്യമായി എന്നെ നോക്കി
പേരറിയാത്ത ഏതോ വികാരത്തോടെ,
തീഷ്ണമായ ഒരു വേദനയില്‍
ഞാന്‍ പിടഞ്ഞുപോയി...
ഞാന്‍ കത്തിച്ചു കളയുന്നു എന്റെ ഈ കവിത...രേഷ്മ തോട്ടുങ്കല്‍
Excellent!!
ReplyDeletekeep posting...