Wednesday, 9 March 2011

ഒരു കഥയ്ക്കപ്പുറം....


എന്‍റെ കൂടെ വന്നാല്‍
ഒരിടം കാട്ടിത്തരാം......
ഏറ്റം ദുര്‍ഘടമാണ്
അവിടമെത്താന്‍ ......
വഴിക്കുവച്ച് തിരിച്ചു പോകാന്‍
നീ ശാട്യം പിടിക്കില്ലെകില്‍
എന്‍റെ കൂടെ വരൂ...

കുണ്ടനിടവഴിയും കടന്നു
അങ്ങ് ദൂരെ ദൂരെ ചെല്ലണം......
എന്നോട് ചേര്‍ന്ന് നടക്കൂ,
പൊന്തകള്‍ക്കുള്ളില്‍
പതിയിരിക്കുന്ന മൂര്‍ഖന്‍
ഒരു പക്ഷെ നിന്നെ ഭയപ്പെടുത്തിയേക്കാം.....
നമ്മള്‍ എത്താനായിരിക്കുന്നു.....

നോക്ക്‌...അങ്ങകലെ
ആകാശത്ത് തുമ്പികള്‍
പാറിക്കളിക്കുന്നത് കണ്ടോ....?
അവിടം നെറച്ചും ഇളം-
മഞ്ഞ നിറത്തിലുള്ള പൂക്കളാ.....
കുന്നിക്കുരുകൊണ്ട് കൊറേ വീടുകളും....

ഇനി നീയെന്ടെ കൈ പിടിയ്ക്ക്,
ഒരുമിച്ചു ഉയര്‍ന്നു പറക്കണം നമുക്ക്‌...
നമുക്കവിടെ ഇറങ്ങാന്‍ പറ്റില്ലാട്ടോ....
മേലെ ആകാശതൂന്നു
നോക്കി കാണാം....

കുന്നിക്കുരു വീട്ടില്‍
ആരാ താമസംന്നു അറിയോ.....??
പാവം എന്‍റെ സ്വപ്നങ്ങളാ........

കണ്ണനറിയില്ല,,,
അന്ന് ആദ്യം ഞാന്‍ നിനക്ക് തന്ന
പൂവ്, അത് ഞാന്‍
ഇവിടുന്നാ ഇറുത്തെടുത്തത്....
പൂവിറുക്കാന്‍ അനുവാദം തന്നത്
കുന്നിക്കുരു വീട്ടിലെ താമസക്കാര്‍ ,
എന്‍റെ സ്വപ്‌നങ്ങള്‍ .......

അങ്ങോട്ട്‌ നോക്ക്.......അവിടെ
ഒച്ചയില്ലാതെ ഒഴുകുന്ന
പുഴ കണ്ടോ...?, അത്.......
എന്‍റെ തേങ്ങലുകള്‍
അടക്കിപ്പിടിച്ചത് കൊണ്ടാ
അവ ഒച്ചയില്ലാതെ ഒഴുകുന്നത്‌ .....

ഇതിലേ നോക്ക്....,കണ്ടോ
കുറച്ചകലെ ഒരു വെള്ളച്ചാട്ടം.....
നീ കണ്ടോ...??,ഇതിലെ നോക്ക്.....
നിനക്ക് ധൈര്യമുണ്ടോ അങ്ങോട്ട്‌
തനിച്ചു പോകാന്‍ ......
കൂലം കുത്തി പതഞൊഴുകുന്നത്
എന്റെ പ്രണയമാണ്.....
കുത്തൊഴുക്കില്‍
തീരം കാണാതെ തളര്‍ന്നലയും
എന്റെ കാമുകന്‍ .....

കുറച്ചങ്ങുമാറി ഒരു ചതുപ്പുണ്ട്....
ഇവിടം കൂടി കാണിച്ചു തരാം നിനക്ക്......
അല്ലാതെ യാത്ര പൂര്‍ണ്ണമാവില്ല......
ചതുപ്പിനകത്തു
ദംഷ്ട്രകളോടുകൂടിയ
ഒരു ക്രൂരമൃഗം
ഒളിച്ചുപാര്‍ക്കുന്നുണ്ട്.....
നീ കാണുന്നത് അതിന്‍റെ
വാലറ്റമാണ്.........
പൂഴ്ത്തിവച്ച
ദുഷ്ടതകളാണ് മൃഗം....
കൊമ്പും കുളമ്പുമായ്‌
ഏതു നേരം വേണമെങ്കിലും
നിന്നില്‍ ചാടി വീഴാം,
അടുത്ത നിമിഷംതന്നെ
ചതുപ്പിലേയ്ക്കുള്‍വലിയുമെങ്കിലും......

....ഇനി നമുക്ക് തിരിച്ചു പോകാം......
ഒരു കാര്യം കൂടി
ഇവിടം നീ എന്തു പേരിട്ടുവിളിയ്ക്കും.......
അല്ലെങ്കില്‍ വേണ്ട
ഞാന്‍ തന്നെ പറയാം
'എന്‍റെ ഹൃദയം' എന്നു
വിളിച്ചോളൂ.............
ജാലകം

5 comments:

  1. Brilliant Post !! Saluting !! :D

    ReplyDelete
  2. great thottunkal.... keep it up....

    ReplyDelete
  3. മനോഹരം... ഇനിയുമിനിയുമെഴുതുക...

    ReplyDelete
  4. പൂര്‍ണത തേടിക്കൊണ്ടിരിക്കുന്ന നല്ല ചില രചനകള്‍ കണ്ടു ബ്ലോഗില്‍ . പക്ഷെ അഗ്രിഗേടരുകളില്‍ കണ്ടതായി ഓര്‍മ്മയില്ല.അഗ്രിഗേടരുകളില്‍ ഇടാറില്ലേ? താഴെ പറയുന്ന ലിങ്കുകളില്‍ ഒന്ന് കയറി നോക്കൂ . അവിടെ ആഡ് ചെയ്യാന്‍ ശ്രമിക്കൂ !!!

    http://www.malayalam.blogkut.com/

    http://www.cyberjalakam.com/aggr/

    http://www.chintha.com/malayalam/blogroll.php

    ReplyDelete
  5. കവിത വായിച്ചു .ആശംസകള്‍

    ReplyDelete