Tuesday, 15 March 2011


പിന്നെയും ഓര്‍മ്മകള്‍ .......




ചിന്തകൊണ്ടു വലിച്ചു കെട്ടിയ അയലില്‍
ഓര്‍മ്മകള്‍ ചുളിയാതെ പിന്‍ ചെയ്തു വച്ചതില്‍
ഒന്ന് ആദ്യം നഷ്ട്ടമായ്......
അതിനെ തിരഞ്ഞു തളര്‍ന്നു
ഞാന്‍ തിരിചെത്തുമ്പോഴേയ്ക്കും,
പിന്നുകള്‍ മാത്രം അവശേഷിച്ച
ചിന്ത കടുത്ത വേനലിന്‍റെ
പെയ്ത്തില്‍ ഉരുകിതുടങ്ങിയിരുന്നു....
പിന്നെയും ഞാന്‍ തേടിയലഞ്ഞു,
കയ്യില്‍ തടഞ്ഞ കീറിപ്പോയ ഓര്‍മ്മകളെല്ലാം
ഒരു ഭാണ്ഡത്തില്‍ മുറുക്കികെട്ടി
മാറോട് ചേര്‍ത്ത് നടക്കാന്‍ തുടങ്ങിയിട്ട്
കാലമെത്രയായ്‌ .............
ജാലകം

2 comments:

  1. കൊള്ളാം.ഒന്നുകൂടി അലക്കിവെളുപ്പിക്കൂ..

    ReplyDelete
  2. നന്നായി..
    ആ ഓർമ്മകളൊക്കെ തേച്ച് മിനുക്കി ഇവിടെ പോസ്റ്റിക്കോളൂ...
    എന്നാ പിന്നെ നഷ്ടപ്പെട്ട് പോയീന്ന വേവലാതി വേണ്ടാല്ലോ..

    നല്ല വരികൾ
    ആശംസകൾ

    ReplyDelete