അല്‍ഷിമേഴ്സ് അഥവാ മരിച്ച ഓര്‍മ്മകള്‍
ഓര്‍മ്മകള്‍ക്ക് ഇരുട്ടിന്‍റെ കറുപ്പാണ്
ഇടയ്ക്ക് നേര്‍ത്തൊരു മിന്നല്‍
അവിടെ പ്രണയത്തിന്‍റെ
സ്മൃതിഗന്ധമലരുകള്‍
വീണ്ടും ഓര്‍മ്മകളുടെ അമ്പിളി
മേഘകീറുകള്‍ക്കിടയില്........
നനുത്ത ബാല്യത്തിന്‍റെ
നിലാവുമായ് ഒരെത്തിനോട്ടം
പിന്നെയും ഓര്‍മ്മകളുടെ ജീവിതത്തില്‍ നിന്ന്
ഓര്‍മ്മകളുടെ ശവക്കല്ലറകളിലേക്ക്
മറവിയിലേക്ക്.......
ഇടക്കെപ്പോഴോ മറവിയെ
അമൃതംതളിച്ചുണര്‍ത്തുന്നു
എന്നിട്ടും ഞൊടിയിടകൊണ്ടാ-
ഓര്‍മ്മകള്‍ കേട്ടുപോകുന്നു
വര്‍ത്തമാനം വിസ്മൃതിയുടെ കാളിന്ദിയില്‍
ഒലിച്ചു പോകുന്നു.
അമ്മയുടെ ഗര്‍ഭപാത്രത്തിന്‍റെ
ഇരുണ്ട ഭിത്തിക്കിടയിലെ
പൊക്കിള്‍ക്കൊടിയില്‍ തൂങ്ങി-
നില്‍ക്കുന്ന ഓര്‍മ്മകള്‍ ,
വിച്ഛേദനത്തിനായുള്ള
വെമ്പലില്ലതിനു...
ചാപിള്ളയായ് തീര്‍ന്ന ഓര്‍മ്മകള്‍ക്ക്
ശാസ്ത്രം അല്‍ഷിമേഴ്സ്
എന്ന് പേര് ചൊല്ലി...
ഭ്രാന്തെന്നു വിളിപ്പേര്....
തീര്‍ച്ചയായും ഓര്‍മ്മകള്‍
ശിക്ഷിക്കപ്പെടെണ്ടവ തന്നെ
മരിച്ച ഓര്‍മ്മകള്‍ എന്നെ
ഭ്രാന്തിയാക്കിയിരിക്കുന്നു..........
No comments:
Post a Comment